കെ.പി.എസ്.ടി.എ പ്രതിഷേധ സംഗമം നടത്തി

നിയമനാംഗീകാരം നൽകാതെ അധ്യാപകരെ ആത്മഹത്യയിലേക്ക് വലിച്ചിഴക്കുന്ന സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം
ചിത്രം
കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം
പൊന്നാനി: അധ്യാപകരെ ആത്മഹത്യയിലേക്ക് തള്ളിയിടുന്ന സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി കെ.പി.എസ്.ടി.എ. പൊന്നാനി ഉപജില്ല കമ്മിറ്റി പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
ആയിരക്കണക്കിന് അധ്യാപകരാണ് സംസ്ഥാനത്ത് നിയമനാംഗീകാരം കാത്ത് കഴിയുന്നത്. നടപടികൾ അനന്തമായി നീട്ടിക്കൊണ്ട് പോകുന്ന അധികാരികളുടെ നിലപാട് പ്രതിഷേധാർഹമാണ്.
ചന്തപ്പടിയിൽ സമാപിച്ച റാലിക്ക് ശേഷം അധ്യാപകർ പ്രതിഷേധ സംഗമം നടത്തി. കെ.പി.എസ്.ടി.എ മുൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം എം.കെ.എം അബ്ദുൽ ഫൈസൽ
ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം ടി.കെ സതീശൻ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല പ്രസിഡൻ്റ് സി റഫീഖ് അധ്യക്ഷനായി.
എം പ്രജിത് കുമാർ, ദിപു ജോൺ, ടി.വി നൂറുൽ അമീൻ, കെ.എസ് സുമേഷ്, പി ശ്രീദേവി, സി.പി അബ്ദുൽ ഹമീദ്, പി സജ്ലത്ത് പ്രസംഗിച്ചു.
വി പ്രദീപ് കുമാർ, ഷജ്മ കുന്നപ്പള്ളി, ഷീജ സുരേഷ്, സ്റ്റോജിൻ, ജിതിൻ സി ജെയിംസ്, ടി അഫീഫ്, അനീഷ സേവ്യർ, ടി.വി ബൈജു, റിച്ചാർഡ്സ്, പ്രീത, ഇർഫാൻ, സിജി, ജാൻസി എന്നിവർ നേതൃത്വം നൽകി.
