കെ.പി.എസ്.ടി.എ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു


പൊന്നാനി: വ്രതം വിശാലമായ മാനവികതയുടെ വിളംബരമാണെന്ന സന്ദേശം വിളിച്ചോതി പൊന്നാനി ഉപജില്ലാ കെ.പി.എസ്.ടി.എ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മനുഷ്യൻ്റെ വിശപ്പും പട്ടിണിയും തിരിച്ചറിയാനും ത്യാഗമനോഭാവം വളർത്താനും നോമ്പുകൾ സഹായിക്കുന്നു.
പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവ് മുഹമ്മദ് ഫർഹാൻ ബിയ്യം ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ് സി.കെ റഫീഖ് അധ്യക്ഷനായി. കെ.പി.എസ്.ടി.എ സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി.കെ സതീശൻ, സംസ്ഥാന കമ്മിറ്റി അംഗം എ.കെ.എം അബ്ദുൽ ഫൈസൽ, സംസ്ഥാന കൗൺസിലർ പി ഹസീനാബാൻ, ബി.പി.സി ഡോ. ഹരിയാനന്ദകുമാർ, ഉപജില്ലാ സെക്രട്ടറി കെ.എസ് സുമേഷ്, ട്രഷറർ ഹേമന്ത് മോഹൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ എം പ്രജിത് കുമാർ, സി.എസ് മനോജ്, വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ബെന്നി തോമസ്, ജില്ലാ കമ്മറ്റി അംഗം ദിപുജോൺ, പി ശ്രീദേവി, വി.കെ അനസ്, ശ്രീജിത് മാറഞ്ചേരി, വിപി ഗഫൂർ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ സുകേഷ്, ടി.വി നൂറുൽ അമീൻ, സി മോഹൻദാസ്, കെ.എം ജയനാരായണൻ, വി പ്രദീപ് കുമാർ, പി.എൻ അക്ബർഷാ, സോഫി ജോൺ പ്രസംഗിച്ചു.













