EDAPPAL
കെ ടി ജലീൽ മണ്ഡലത്തിലെ എടപ്പാളിലെ വിവിധ പ്രദേശങ്ങളിൽ ഗൃഹ സന്ദർശനം നടത്തി
എടപ്പാൾ : തവനൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ജലീൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഗൃഹ സന്ദർശനം നടത്തി. രാവിലെ എടപ്പാളിലും തുടർന്ന് ഉച്ചയ്ക്ക് മുതൽ വൈകിട്ട് 6 വരെ വട്ടംകുളത്തുമാണ് ഗൃഹ സന്ദർശനം നടത്തി വോട്ടർമാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത്. പ്രവർത്തകരും നേതാക്കളും അനുഗമിച്ചെത്തിയിരുന്നു.
വൈകിട്ട് 7 മണിക്ക് ആലിങ്ങൽ മുതൽ പൂഴിക്കുന് വരെ യുദ്ധവിരുദ്ധ റാലിയിലും അദ്ദേഹം പങ്കെടുക്കും.,