കെ ടി ജലീൽ എം.എൽ.എ പൂർണ്ണ പരാജയം കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്


പൊറത്തൂർ :പത്തുകൊല്ലം എം.എൽ.എയായും അഞ്ചുകൊല്ലം മന്ത്രിയായും പ്രവർത്തിച്ചിട്ടും തവനൂർ മണ്ഡലത്തിലെ ജനതയ്ക്ക് നിരാശ മാത്രമാണ് കെ.ടി.ജലീൽ സമ്മാനിച്ചതെന്ന് കോൺഗ്രസ് തവനൂർ മണ്ഡലം നടത്തിയ മുന്നൊരുക്കം ക്യാമ്പ്.റോഡുകളുടെ കാര്യത്തിലും ഒപ്പം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ കാര്യത്തിലും നിലവിൽ തവനൂർ മണ്ഡലം കടുത്ത പിനോക്ക അവസ്ഥയിലാണ് ആയതിനാൽ ഇക്കാര്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ് തവനൂർ മണ്ഡലം കേന്ദ്രീകരിച്ചു പ്രക്ഷോഭത്തിലേക്ക് പോകുകയാണെന്ന് തവനൂർ നിയോജകമണ്ഡലം കോൺഗ്രസ് ക്യാമ്പ് വിലയിരുത്തി യോഗത്തിൽ മംഗലം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പുരുഷോത്തമൻ സി.എം അധ്യക്ഷത വഹിച്ചുഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി. നസറുള്ള , ഇ. പി. രാജീവ്, അഡ്വ പത്മകുമാർ, സിരവിന്ദ്രൻ, പ്രഭാകരൻ പുറത്തുർ , സലീം എ.കെ,.ചെമ്മല അഷറഫ്, കെ.ജി ബെന്നി, അഷറഫ് വട്ടംകുളം , ഹരിന്ദ്രൻ തവനൂർ ,കണ്ണൻ നമ്പ്യാർ എന്നീവർ പ്രസംഗിച്ചു. ക്യാംപിൽ നാരായണൻ മാസ്റ്റർ, അഡ്വ സബീന, രാജൻ , സുധീഷ് പള്ളിപ്പുറം എന്നിവർ ക്ലാസെടുത്തു പഞ്ചായത്ത് ഇലക്ഷനു
മുന്നോടിയായി വോട്ടർപ്പട്ടികയിൽ പേര് ചേർക്കൽ ഇലക്ഷനെ അഭിമുഖരിക്കൽ വികസനരേഖ തയ്യാറാക്കൽ നിലവിലുള്ള ഇടതുപക്ഷ പഞ്ചായത്തുകൾക്കെതിരെ പോരാട്ടം തുടങ്ങിയ കാര്യങ്ങൾ “മുന്നൊരക്കം” ക്യാംപ് ചർച്ച ചെയ്തു
