EDAPPAL

കെ ടി ജലീലിനായി വോട്ട് തേടി എടപ്പാളിൽ പെൺപ്പട

എടപ്പാള്‍:തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലിനായി വോട്ട് തേടി പെൺപ്പട.എടപ്പാൾ ടൗണിലാണ് നൂറുകണക്കിന് വനിതകൾ രംഗത്തിറങ്ങിയത്.ജനനായകനെ എടപ്പാൾ ആവേശപ്പൂർവ്വമാണ് സ്വീകരിച്ചത്.എടപ്പാളിലെ വ്യാപാരസ്ഥാപനങ്ങളിൽ വനിതകൾ വോട്ട് അഭ്യർത്ഥിച്ചു. പട്ടാമ്പി റോഡിലെ ഡി വൈ എഫ് ഐ യൂത്ത് സെന്ററിൽ നിന്നാരംഭിച്ച മെഗാസ്‌ക്വാഡ് നാലു റോഡുകളും കറങ്ങി ടൗണിൽസമാപിച്ചു. എടപ്പാൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ ഗായത്രി, ഡി വൈ എഫ് ഐ എടപ്പാൾ ബ്ലോക്ക്‌ കമ്മറ്റി അംഗങ്ങളായ നിഖില, രശ്മി, സ്നേഹ, അഞ്ചു നേതൃത്വം നൽകി. ഉച്ച വരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർഥി സൗഹൃദ സന്ദർശനം നടത്തി.രാവിലെ 6 മണിക്ക് Morning Walk With KT എന്ന പേരിൽ പ്രഭാതനടത്തം നടന്നു. കൂട്ടായി വാടിക്കൽ നിന്നും തുടങ്ങിയ പ്രഭാതനടത്തം ആശാൻപടിയിൽ സമാപിച്ചു. ശേഷം മംഗലം,പുറത്തൂർ പഞ്ചായത്തുകളിൽ പര്യടനം നടന്നു.രാവിലെ 8.30 നു ആശാൻപ്പടിയിൽ നിന്നും സ്ഥാനാർഥി പര്യടനം ആരംഭിച്ചു.വൈകുന്നേരം 7.30 ന് മഠത്തിൽപടിയിൽ പര്യടനം സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button