MARANCHERY

കെ.കെ മുഹമ്മദ് മുസ്ലിയാർക്കുള്ള സ്നേഹാദരം ജനുവരി 25ന് നടക്കും

എരമംഗലം:മാറഞ്ചേരി കോടഞ്ചേരി മഹല്ലിൽ 35 വർഷത്തിലധികമായി സേവനം ചെയ്തുവരുന്ന കെ. കെ മുഹമ്മദ് മുസ്ലിയാർക്കുള്ള സ്നേഹാദരം ജനുവരി 25ന് ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സയ്യിദ് ഇബ്റാഹിമുൽ ഖലീൽ അൽ ബുഖാരി, ഡോക്ടർ എ.പി അബ്ദുൽ ഹക്കീം അസ്ഹരി, ടി. എൻ പ്രതാപൻ എംപി, പി.ശ്രീരാമകൃഷ്ണൻ മാരായമംഗലം അബ്ദുറഹിമാൻ ഫൈസി, അജിത് കൊളാടി അഷറഫ് കോക്കൂർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും, 22ന് ഞായറാഴ്ച വിദ്യാർത്ഥി സംഗമം 123 ന് തിങ്കളാഴ്ച വനിതാ സംഗമം, 24 ന് ചൊവ്വാഴ്ച മജീദ് അരിയല്ലൂർ, സി. കെ റാഷിദ് ബുഖാരി എന്നിവരുടെ പ്രഭാഷണം .25 ആം തീയതി ബുധനാഴ്ച ശിഷ്യ സംഗമം എന്നിവയും സ്നേഹാദരത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.വാർത്താ സമ്മേളനത്തിൽ മുഹമ്മദ് ഷഫീഖ് സഖാഫി,കുഞ്ഞുമോൻ വിരുത്തിയിൽ മഹറലി കടവിൽ, പി.എം അബ്ദുൽ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button