MALAPPURAM
ഓട്ടത്തിനിടെ പൂച്ചയുടെ ശബ്‌ദം; ജീവൻ രക്ഷിക്കാൻ ഉപജീവന വാഹനം ‘മുറിച്ച്’ മൊയ്തീൻ
വീട്ടിൽ തിരിച്ചെത്തി ഭാര്യ റംലയുടെയും മക്കളായ ഫാത്തിമ സന,ഫാത്തിമ ഷിഫ എന്നിവരുടെയും സഹായത്തോടെ വീണ്ടും തിരഞ്ഞപ്പോഴാണ് ഓട്ടോയുടെ ഷാസിക്കുള്ളിൽ നിന്നാണ് പൂച്ചയുടെ ശബ്ദമെന്ന് വ്യക്തമായത്. പൂച്ചയെ പുറത്തെടുക്കാൻ ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ വാഹനം പെരിന്തൽമണ്ണ അഗ്നി രക്ഷാ നിലയത്തിൽ എത്തിച്ചു അഗ്നി രക്ഷാ സേനാംഗങ്ങൾ വെള്ളം ചീറ്റിച്ചും കാറ്റടിച്ചും പുറത്ത് ചാടിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു.
അങ്ങനെ വാഹനത്തിന്റെ പ്ലാറ്റ്ഫോം ഭാഗം മുറിക്കാൻ തീരുമാനിക്കുകയായിരുന്നു. അയൽവാസിയായ കപൂർ അബ്ദുൾ ലത്തീഫിന്റെ സഹായത്തോടെയാണ് മുറിച്ചത്. വാഹനം തകരാർ ആണെങ്കിലും പൂച്ചയെ ജീവനോടെ തന്നെ രക്ഷപ്പെടുത്താനായ സന്തോഷത്തിലാണ് മൊയ്തീൻ. വാഹനം വർക്ക് ഷോപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. നാലുവർഷം മുൻപാണ് ബാങ്ക് വായ്പ എടുത്ത് ഉപജീവനത്തിനായി മൊയ്തീൻ ഓട്ടോറിക്ഷ വാങ്ങിയത്.വായ്പ തുക പൂർണമായി അടച്ചു തീർന്നിട്ടില്ല