EDAPPAL

കെ എസ് ടി എ എടപ്പാൾ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

എടപ്പാൾ : മുഴുവൻ അധ്യാപകർക്കും ടെറ്റ് നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുക, ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കെ എസ് ടി എ എടപ്പാൾ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംശക്കച്ചേരിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.കെഎസ്ടിഎ ജില്ലാ പ്രസിഡണ്ട് അജിത് ലൂക്ക് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡൻ്റ് കെ എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ഷെരീഫ് അഭിവാദ്യം ചെയ്തു. സബ് ജില്ലാ ഭാരവാഹികളായ സജി സി പ്രിയപി സി , അജയ് ആർകെ , പ്രകാശ് പി വി , എന്നിവർ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി സുബീന പി.പി സ്വാഗതവും ട്രഷറർ ശ്രീകാന്ത് കെഎസ് നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button