എടപ്പാൾ : കണ്ടനകത്തെ കെ.എസ്. ആർ.ടി.സി റീജ്യണല്‍ വർക്ക്ഷോപ്പിൽ ആരംഭിച്ച ഡ്രൈവിംങ് സ്കൂളിൻ്റെ ഉദ്ഘാടനം കെ. ടി. ജലീൽ എം.എൽ.എ. നിർവഹിച്ചു.
കാലടി പഞ്ചായത്ത് പ്രസിഡണ്ട് കെ. ജി. ബാബു അധ്യക്ഷത വഹിച്ചു.
വർക്സ് മേനേജർ വി.കെ. സന്തോഷ് കുമാർ, വാർഡ് മെമ്പർ ബഷീർ തുറയാറ്റിൽ,ബ്ളോക്ക് മെമ്പര്‍ പ്രകാശൻകാലടി എന്നിവർ സംസാരിച്ചു. കെഎസ്ആർടിസി വർക്ക്ഷോപ്പിനോട് ചേർന്ന സ്ഥലത്താണ് ഡ്രൈവിംങ്ങ് സ്കൂളിന് സ്ഥലം ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ വലിയ വാഹനങ്ങൾ ഓടിക്കാനുള്ള പരിശീലനമാണ് നൽകുക. ആർ.ടി.ഒ. ഫീസ് ഉൾപ്പെടെ 9000 രൂപയാണ് പഠിതാവ് നൽകേണ്ടത്. ഇതില്‍ ആദ്യഗഡുവായി 5000 രൂപയാണ് അടക്കേണ്ടത്.
സ്വകാര്യ ഡ്രൈവിംങ് സ്കൂളുകളേക്കാൾ കുറഞ്ഞ നിരക്കിൽ കൂടുതൽ പഠന സൗകര്യങ്ങളാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ഹെവി ഡ്രൈവിംങ് ലൈസൻസ് ഉള്ളവർക്ക്പി. എസ്. സി.യുടേയും മറ്റു പ്രാക്ടിക്കൽ ടെസ്റ്റിനുള്ള പരിശീലനവും ഇവിടെ ലഭിക്കും. ഇതിനായി 5000 രൂപയാണ് ഫീസ് നൽകേണ്ടത്.