PONNANI

കെ.എസ്.ആർ.ടി.സി യുടെ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂൾ പൊന്നാനിയിൽ പ്രവർത്തനം ആരംഭിച്ചു

പൊന്നാനി:കെ.എസ്.ആർ.ടി.സി യുടെ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂൾ ഔദ്യോഗികമായി പൊന്നാനി ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ചു.വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ എം.എൽ.എ പി.നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു.പൊന്നാനി മുന്‍സിപ്പല്‍ ചെയർമാൻ ശിവദാസ് ആറ്റുപുറം ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.സമകാലിക സാഹചര്യത്തിൽ ഡ്രൈവിംഗ് പരിശീലനം കൂടുതൽ സാങ്കേതികപരമാക്കി, സുരക്ഷിതത്വം മുൻനിറുത്തി മികച്ച ഡ്രൈവർമാരെ സൃഷ്ടിക്കുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. പ്രശസ്തമായ പരിശീലന കോഴ്സുകൾഡ്രൈവിംഗ് സ്‌കൂളിൽ ഗെയർ & ഗിയർ ഇല്ലാത്ത 2 വീലർ വാഹനങ്ങൾ, ഹെവി മോട്ടോർ വാഹനങ്ങൾ എന്നിവയ്ക്കായി പരിശീലനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. 17 വർഷത്തിലധികം പ്രവർത്തി പരിചയമുള്ള ട്രെയിനർമാരാണ് പരിശീലനം നൽകുന്നത്. ഫീസ് ഘടനമോട്ടോർ സൈക്കിൾ (ഗിയർ ഉള്ളത് / ഇല്ലാത്തത്) – ₹3500ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) – ₹9000ഹെവി മോട്ടോർ വെഹിക്കിൾ (HMV) – ₹9000ടു വീലർ + ലൈറ്റ് മോട്ടോർ വെഹിക്കിൾ കോഴ്സ് – ₹11000

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button