EDAPPAL

കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ”വഞ്ചനാദിനം” ആചരിച്ചു.

എടപ്പാൾ : കെ.എസ്.ആർ.ടി.സി പെൻഷൻകരെ വഞ്ചിച്ചുവെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ എടപ്പാൾ വർക്ക്‌ഷോപ്പിന് മുന്നിൽ “വഞ്ചനാദിനം” ആചരിച്ചു.
പെൻഷൻ പരിഷ്കരണം നടത്താതെയായി 7% ഡി.എ/ഡി.ആർ അനുവദിച്ചതോടെ യാഥാർത്ഥ്യത്തിൽ വളരെ ചെറിയ വർദ്ധനവാണ് ലഭിച്ചതെന്ന് സംഘടന ആരോപിച്ചു. ഫാമിലി പെൻഷൻകാർക്ക് 315 രൂപ മാത്രവും എക്‌സ്‌ഗ്രേഷ്യ പെൻഷൻകാർക്ക് വർദ്ധനവൊന്നുമില്ലെന്നും അവർ വ്യക്തമാക്കി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി. ഉണ്ണീരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. സുരേന്ദ്രൻ സ്വാഗതവും ഖജാൻജി കെ.എ. ദിവാകരൻ നന്ദിയും രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി.ടി.എം.എ മജീദ്, എക്സിക്യൂട്ടീവ് അംഗം പി.പി കുഞ്ഞൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button