CHANGARAMKULAM
കെട്ടിട നിര്‍മാണത്തില്‍ അഴിയതി:നന്നംമുക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് ബഹുജന മാർച്ച് നടത്തി.

ചങ്ങരംകുളം:-നന്നംമുക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമാണ അഴിമതിക്കെതിരെ യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.നന്നംമുക്ക് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലേക്ക് ബഹുജന മാർച്ച് നടത്തിയത്.തരിയത്ത് സെന്ററിൽ നിന്നും ആരംഭിച്ച മാർച്ച് കെ.പി.സി സി സെക്രട്ടറി കെ.പി നൗഷാദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ. എം ഷാഫി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി നരണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. നാഹിർ ആലുങ്ങൽ,കെ.മുരളീധരൻ,അഷ്റഫ് കാട്ടിൽ, ഇ.പി ഏനു,കാരയിൽ അപ്പു,പ്രണവം പ്രസാദ്,സാദിഖ് നെച്ചിക്കൽ, കെ.വി ഉണ്ണികൃഷ്ണൻ സംസാരിച്ചു.
