MALAPPURAM
കെട്ടിട നിര്‍മാണത്തില്‍ അഴിമതിയെന്ന് പരാതി ‘ നന്നംമുക്ക് പഞ്ചായത്തിൽ വിജിലൻസ് പരിശോധന.

ചങ്ങരംകുളം:നന്നംമുക്ക്
ഗ്രാമ പഞ്ചായത്ത് ഓഫീസ്
നിര്‍മാണത്തില്‍
അഴിയതിയെന്ന പരാതിയില്‍
വിജിലന്‍സ് സംഘം
ഗ്രാമപഞ്ചായത്ത് ഓഫീസില്‍
പരിശോധന നടത്തി.ഓഫീസും
ഫർണീചർ സംവിധാനങ്ങളും 2019 ൽ
പഞ്ചായത്ത് പദ്ധതിയിൽ
ഉൾപ്പെടുത്തി 47 ലക്ഷത്തോളം
രൂപ ചെലവഴിച്ചാണ്
നിർമ്മാണ പ്രവർത്തനങ്ങൾ
പൂര്‍ത്തിയാക്കിയത്.എന്നാല്‍
മാസങ്ങൾക്കുള്ളിൽ തന്നെ
കെട്ടിടത്തില്‍ പല
സ്ഥലത്തും തകരാറുകള്‍
കണ്ടു തുടങ്ങി.ഇതോടെയാണെ
നിർമ്മാണ
പ്രവർത്തനങ്ങളില്‍
അഴിമതിയുണ്ടെന്നും അഴിമതി
അന്വേഷിക്കണമെന്നും
ആവശ്യപ്പെട്ട് യുഡിഎഫ്
ഫരാതി
നല്‍കിയത്.മലപ്പുറത്തു
നിന്നുള്ള വിജിലൻ സംഘമാണ്
പഞ്ചായത്തിനകത്ത് പരിശോധന
നടത്തിയത്
