കെഎസ്കെടിയു ആലങ്കോട്, അട്ടേകുന്ന്, ഒതളൂർ സമ്മേളനം
ചങ്ങരംകുളം: കേരള കർഷക തൊഴിലാളി യൂണിയൻ ആലങ്കോട്, അട്ടേകുന്ന്, ഒതളൂർ യൂണിറ്റ് സമ്മേളനങ്ങൾ നടന്നു. ആലംകോട് സമ്മേളനം കെ എസ് കെ ടി യു ഏരിയ സെക്രട്ടറി എസ് സുജിത്ത് ഉദ്ഘാടനം ചെയ്തു. കെ പി മൊയ്‌ദുണ്ണി അധ്യക്ഷനായി.സി പി ഐ എം ആലംകോട് ബ്രാഞ്ച് സെക്രട്ടറി സി പി പ്രബീഷ് സ്വാഗതം പറഞ്ഞു. സമ്മേളനം പ്രസിഡന്റ് ആയി എ എ സുനിതയെയും വൈസ് പ്രസിഡന്റ് ആയി കെ പി ബാബു വിനെയും സെക്രട്ടറിയായി കെ പി മൊയ്‌ദുണ്ണിയെയും ജോയിന്റ് സെക്രട്ടറിയായി കെ പി സൗദയെയും ട്രഷറർ ആയി കെ വി രമേഷിനെയും തിരഞ്ഞെടുത്തു.
അട്ടേകുന്ന് സമ്മേളനം കെ എസ് കെ ടി യു ഏരിയ ട്രഷറർ വേലായുധൻ നന്നംമുക്ക് ഉദ്ഘാടനം ചെയ്തു.ഒ വി അമീർ അധ്യക്ഷനായി. സി പി ഐ എം അട്ടേകുന്ന് ബ്രാഞ്ച് സെക്രട്ടറി സി കെ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. സമ്മേളനം പ്രസിഡന്റ് ആയി പി പി ദേവയാനിയെയും സെക്രട്ടറിയായി പി പി മാനുണ്ണിയെയും ട്രഷറർ ആയി കെ വി അലിക്കുട്ടി യെയും തിരഞ്ഞെടുത്തു.
ഒതളൂർ യൂണിറ്റ് സമ്മേളനം കെ എസ് കെ ടി യു ഏരിയ കമ്മിറ്റി അംഗം ടി വി മുകുന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വി കെ സന്ദീപ് അധ്യക്ഷനായി. സി പി ഐ എം ഒതളൂർ ബ്രാഞ്ച് സെക്രട്ടറി എം വി ഫവാസ് സ്വാഗതം പറഞ്ഞു.സമ്മേളനം പ്രസിഡന്റായി പ്രസിഡന്റ് ആയി സ: വി പി ശ്യാമള യെയും വൈസ് പ്രസിഡന്റായി സ: കെ കെ ഉണ്ണിമോനെയും സെക്രട്ടറിയായി സ: വി പി നാസറിനെയും ജോയിന്റ് സെക്രട്ടറിയായി സ: ടി വി സന്ധ്യയെയും ട്രഷറർ ആയി സ: വി എസ് സുരഭിയെയും തിരഞ്ഞെടുത്തു.
സി പി ഐ എം ആലംകോട് ലോക്കൽ സെക്രട്ടറി എൻ വി ഉണ്ണി, കെ എസ് കെ ടി യു ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് സി എം രാമചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടേറിയേറ്റ് അംഗം ഒ സി പ്രഭാത്, പഞ്ചായത്ത് അംഗങ്ങളായ പി വി വിജയൻ, പി എം സതീശൻ, ടി രതീഷ്,സി കെ പ്രകാശൻ, എം എ റഫീഖ് എന്നിവർ പങ്കെടുത്തു.