EDAPPAL

കെഎസ്ആർടിസിയുടെ അതിവേഗ സർവീസിനായി എടപ്പാളിൽ ബൈപ്പാസ് റൈഡർ ഒരുങ്ങുന്നു

എടപ്പാൾ:കെഎസ്ആർടിസിയുടെ അതിവേഗ ബൈപ്പാസ് റൈഡറിനായി എടപ്പാളിൽ ഒരുങ്ങിയത് പന്ത്രണ്ടോളം ബസുകൾ യാത്രക്കാരെ അതിവേഗം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കെഎസ്ആർടിസി ഒരുക്കുന്ന പുതിയ പദ്ധതിയാണ് സൂപ്പർ ക്ലാസ് ബൈപ്പാസ് റൈഡർ സർവീസുകൾ.കോഴിക്കോട് തിരുവന്തപുരം റൂട്ടിൽ ബൈപ്പാസ് പാതകൾ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഫെബ്രുവരി രണ്ടാം വാരത്തോടെയാണ് സർവീസുകൾ ആരംഭിക്കുന്നത്. നിലവിലെ സൂപ്പർക്ലാസ് സർവീസ് ബൈപാസ് റൈഡർ സർവീസായി പുനഃക്രമീകരിക്കുകയാണ് ചെയ്യുന്നത്.ഇത്തരത്തിൽ ബൈപാസുകൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ യാത്രാസമയം രണ്ട് മണിക്കൂറിലധികം കുറയും. ട്രെയിൻ യാത്ര പോലെ സമയകൃത്യത പാലിച്ച് കോട്ടയം വഴിയും എറണാകുളം വഴിയും ഒരു മണിക്കൂർ ഇടവിട്ടാകും ബൈപ്പാസ് റൈഡർ സർവീസ് നടത്തുക.നിലവിൽ തിരക്കേറിയ റോഡുകളിലും പ്രധാന പട്ടണങ്ങളിലും ദീർഘദൂര സർവീസുകൾക്കുണ്ടാകുന്ന സമയ, ഇന്ധനനഷ്ടം ബൈപ്പാസ് പാതകൾ ഉപയോഗിക്കുന്നതിലൂടെ പരമാവധി ഒഴിവാക്കാനാകും. റൈഡർ സർവീസുകൾക്കായി ബൈപാസുകളിൽ മുഴുവൻ സമയ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കും.

തിരുവനന്തപുരത്ത് കഴക്കൂട്ടം, കൊല്ലത്ത് കൊട്ടാരക്കര, അയത്തിൽ, ആലപ്പുഴയിൽ കൊമ്മാടി ജങ്ഷൻ, ചേർത്തല ജങ്ഷൻ ആലുവയിൽ മെട്രോ സ്റ്റേഷൻ, ചാലക്കുടിയിൽ പുതിയ കോടതി ജഗ്ഷൻ, മലപ്പുറത്ത് ചങ്കുവെട്ടി എന്നിവിടങ്ങളിലാകും ഫീഡർ സ്റ്റേഷനുകൾ. നഗരങ്ങളിലെ പ്രധാന ഡിപ്പോകളിൽ നിന്ന് ഫീഡർ സ്റ്റേഷനു കളിലേക്കും തിരികെയും യാത്രക്കാരെ എത്തിക്കാൻ ഫീഡർ സർവീസുകളുമുണ്ടാകും. വിവിധ ഡിപ്പോകളിൽനിന്ന് ഇത്തരത്തിൽ 39 ബസ് ഫീഡർ സർവീസായി ഓടിക്കാനാണ് തീരുമാനം. ബൈപാസ് റൈഡർ സർവീസിൽ മുൻകൂട്ടി ടിക്കറ്റെടുത്ത യാത്രക്കാർക്ക് ഫീഡർ ബസുകളിൽ യാത്ര സൗജന്യമായിരിക്കും. ബൈപാസ് റൈഡർ യാത്രക്കാർക്കായി അവർ എത്തുന്ന ഡിപ്പോകളിൽ വിശ്രമസൗകര്യം ഉറപ്പാക്കും.ആശയവിനിമയ സംവിധാനം, ശുചിമുറി, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button