KERALA

കെഎസ്ആര്‍ടിസി പെന്‍ഷന്‍ ആനുകൂല്യം ഗഡുക്കളായി നല്‍കാം; ഹൈക്കോടതി

പെൻഷൻ ആനുകൂല്യ വിതരണത്തിന് കെഎസ്ആർടിസിക്ക് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. 2022 വരെ വിരമിച്ചവരുടെ ആദ്യഘട്ട ആനുകൂല്യമായ ഒരു ലക്ഷം രൂപ രണ്ട് ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെഎസ്ആർടിസിയുടെ അപ്പീലിലാണ് ഇടക്കാല ഉത്തരവ്. ജൂൺ ഒന്നിന് മുൻപ് ആദ്യ ഗഡുവും ജൂലൈ ഒന്നിന് മുൻപേ രണ്ടാം ഗഡുവും നൽകണമെന്നും കോടതി വ്യക്തമാക്കി.കോർപ്പസ് ഫണ്ടിലേക്ക് തുക മാറ്റുന്നതിന് ജൂലൈ 1 വരെ സാവകാശവും അനുവദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button