കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഇല്ലാത്തതിനാൽ കൂലിപ്പണി എടുക്കാൻ 3 ദിവസം അവധി നൽകണം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലീവ് ലെറ്റർ വൈറൽ
കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങുന്നതും ജീവനക്കാർ കസ്റ്റത്തിൽ ആവുന്നതും ഒന്നും ഇപ്പോൾ പുതിയ കാര്യം അല്ല. എന്നാൽ വ്യത്യസ്തമായ ഒരു പ്രതിഷേധം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ വേറിട്ട പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർ. ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണി എടുക്കാൻ അവധി ചോദിച്ചായിരുന്നു കെഎസ്ആര്‍ടിസി ഡ്രൈവർ അജുവിന്‍റെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ ആണ് അധികാരികളോട് 3 ദിവസത്തെ അവധി ചോദിച്ചത്.
ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ലെന്ന് അജു പറയുന്നു. ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും മാധ്യമങ്ങളോട് പറഞ്ഞു.സര്‍ക്കാര്‍ നല്‍കി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം നീളാന്‍ കാരണം. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗഡു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാൽ ആ വാക്ക് പാലിക്കാൻ സർക്കാറിനായില്ല. ഈമാസം ഇതുവരെ ശമ്പളം നല്‍കിയിട്ടുമില്ല.