EDAPPALLocal news

“കാലഞ്ചാടി കുന്ന്‌ ടൂറിസം” പദ്ധതി യാഥാർത്യമാക്കാനൊരുങ്ങി വട്ടംകുളം ഗ്രാമപഞ്ചായത്ത് ഭരണ സമിതി

എടപ്പാൾ: ടൂറിസം വകുപ്പിന്റെ ഇന്ന് നടന്ന ജില്ലാ തല – ഇവാലുവേഷൻ സമിതി പരിശോധന മീറ്റിംഗിൽ ആണ് പഞ്ചായത്തിന്റെ ഈ സ്വപ്ന പദ്ധതിക്ക് പ്രാഥമിക അംഗീകാരം ലഭിച്ചത്.
ഡെസ്റ്റിനേഷൻ ചലഞ്ച് സ്കീം വഴി ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനാലാണ് പഞ്ചായത്തിനു ഈ നേട്ടം കൈവന്നത്. ആദ്യഘട്ടത്തിൽ പഞ്ചായത്ത് ഈ പദ്ധതിക്ക് വേണ്ടി 1 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് സമർപ്പിച്ചത്.

ഓപ്പൺ തീയറ്റർ, ചിൽഡ്രൻസ് പാർക്ക്, വാച്ച് ടവർ, വ്യൂ പോയിന്റ്, സിപ്പ് ലൈൻ തുടങ്ങിയവ അടങ്ങിയ
ഡീറ്റെയിൽഡ് പ്രൊജക്റ്റ്‌ റിപ്പോർട്ടിന്റെയും പ്രസന്റേഷന്റെയും അടിസ്ഥാനത്തിൽ ആയിരുന്നു അംഗീകാരം.

പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇബ്രാഹിം മൂതുരിന്റെ കാർമ്മികത്വത്തിൽ ആണ് ഡി. പി. ആർ തയ്യാറാക്കിയത്.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ, പഞ്ചായത്ത് സെക്രട്ടറി ഹരിദാസൻ പി എസ്, ടെക്നിക്കൽ അസിസ്റ്റന്റ് വിപിൻ തുടങ്ങിയവർ അടങ്ങിയ ടീം ആണ് ഇന്ന് കോഴിക്കോട് ഗവണ്മെന്റ് ഗസ്റ്റ്‌ ഹൌസിൽ നടന്ന ഇവാലുവേഷൻ സമിതി യോഗത്തിൽ പങ്കെടുത്തത്.
സഫാ ഷാജി, നൗഫൽ ഉൾപ്പെടുന്ന SAFCO builders ആണ് ഡീറ്റൈൽഡ് പ്രൊജക്റ്റ്‌ പ്ലാൻ തയ്യാറാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button