EDAPPALLocal news
പരത്തുള്ളി രവീന്ദ്രന് ജന്മനാടിൻ്റെ സ്നേഹാദരം
എടപ്പാൾ : ഗാന രചയീതാവ് പരത്തുള്ളി രവീന്ദ്രനെ ജന്മനാട് ഞായറാഴ്ച ആദരിക്കും. പകൽ 2 മുതൽ കാലടിത്തറയിൽ വച്ചാണ് പരിപാടി. അക്ഷര കലാസമിതിയുടെ നേതൃത്വത്തിലാണ് ആദരവ് നൽകുന്നത്. ഇ ടി മുഹമ്മദ് ബഷീർ എം പി, കെ ടി ജലീൽ എംഎൽഎ, ആലങ്കോട് ലീലാകൃഷ്ണൻ, നടമാരായ മാമുക്കോയ, ശിവജി ഗുരുവായൂർ തുടങ്ങിയവർ പങ്കെടുക്കും.