Local newsTHRITHALA
കൂറ്റനാട് വാവനൂരിൽ പണം വെച്ച് ചീട്ടുകളി: 6 പേർക്കെതിരെ പോലീസ് കേസ്, പണവും പിടിച്ചെടുത്തു
കൂറ്റനാട്: അമിതാദായത്തിന് പണം വെച്ച് ചീട്ട് കളിച്ച ആറു പേർക്കെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തു. പട്ടാമ്പി സ്വദേശി അബൂബക്കർ (50), മുഹമ്മദലി (52), കോതച്ചിറ സ്വദേശി അബൂബക്കർ (64), കുമ്പിടി സ്വദേശി രാജേഷ് (44), പട്ടാമ്പി കൊണ്ടൂക്കര സ്വദേശി ഫഹദ് (40), ആലങ്കോട് കാളച്ചാൽ സ്വദേശി ഉസ്മാൻ (52) എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വാവനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ചാലിപ്പുറം അലങ്കാർ ഓട്രിയത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന റിക്രിയേഷൻ ക്ലബ്ബിൽ വെച്ച് പന്നിമലത്ത് എന്ന പേരിലുള്ള കളി നടക്കുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്തുനിന്ന് വിവിധതരത്തിലുള്ള ചീട്ടുകളും 35,100 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. 570/2023 U/S 7,8 Of KERALA GAMING ACT, 1960 (ACT 20 OF 1960) പ്രകാരം ചാലിശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.