Local newsMALAPPURAM

കൂറ്റനാട് :മൂളിപ്പറമ്പിൽ വീട് കയറി അക്രമം നടത്തിയ സംഘത്തിലെ മുഖ്യപ്രതികളായ 2 പേർ കൂടി ചാലിശ്ശേരി പോലീസിന്റെ പിടിയിലായി

കൂറ്റനാട്: കോതചിറ മൂളിപ്പറമ്പ് മാരകായുധങ്ങളുമായെത്തിയ സംഘം വീട്ടമ്മയേയും കുടുംബാംഗങ്ങളേയും വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിൽ 2 പേർ കൂടി പോലീസ് പിടിയിലായി.

കേസിലെ പ്രധാന പ്രതികളായ കെ.പി.രാഹുൽ (33), സി.ശ്രീജിത്ത് , എന്നിവരെയാണ് ചാലിശ്ശേരി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് പട്ടാമ്പി കോടതിയിൽ ഹാജരാക്കിയത്.പ്രതികൾ രണ്ട് പേരെയും കോടതി റിമാൻ്റ് ചെയ്തു സബ് ജയിലിലാക്കി. പ്രതികളായ മറ്റുള്ളവരെ പിടികൂടുന്നതിനായി പോലീസ് ശക്തമായ അന്വേഷണം നടത്തി വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button