KERALA


കൂറ്റനാട് പോക്സോ കേസിലെ പ്രതി
തൂങ്ങിമരിച്ച നിലയില്‍

കൂറ്റനാട്:  2021ലെ  പോക്സോ കേസില്‍ പ്രതിയായ വ്യക്തി തൂങ്ങിമരിച്ച നിലയില്‍. പാലക്കാട് കൂറ്റനാട് സ്വദേശി സുലൈമാന്‍ (55) ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. സഹോദരന്‍റെ വീട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച പുലർച്ചെയാണ്  സംഭവം ഉണ്ടായത്. സുലൈമാന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട വീട്ടുകാര്‍  ഉടൻ തന്നെ ചാലിശ്ശേരി പോലീസിനെ വിവരം അറിയിക്കുകയും ചാലിശ്ശേരി എസ് ഐ അനീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തുകയും തുടർനടപടി സ്വീകരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സുലൈമാന്‍റെ പോക്കറ്റിൽ നിന്നും ആത്മഹത്യ കുറുപ്പ് ചാലിശ്ശേരി പോലീസ് കണ്ടെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button