VATTAMKULAM
“കൂട് വിട്ട് പറക്കാൻ നമ്മുടെ കണ്മണികൾക്ക് ചിറകേകാം” വട്ടംകുളം ഗ്രാമപഞ്ചായത്ത്കനിവ് ബഡ്സ് സ്കൂൾ ജാലകം 2025 പ്രവേശനോത്സവം സംഘടിപ്പിച്ചു
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത്
കനിവ് ബഡ്സ് സ്കൂൾ ജാലകം 2025 പ്രവേശനോത്സവം ജൂൺ 4 ന് വട്ടം കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് MA നജീബ് ന്റെ സാന്നിധ്യത്തിൽ കനിവ് ബഡ്‌സ് സ്കൂളിൽ വെച്ച് നടന്നു.യോഗത്തിൽ പ്രധാന അധ്യാപിക ഗിരിജ സ്വാഗതം പറഞ്ഞുPTA പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുഖ്യാഅതിഥിയായി ടെലിഫിലിം അഭിനേയത്രി അഞ്ചു അരവിന്ദ് പങ്കെടുത്തു. വൈസ് പ്രസിഡന്റ് ഫസീല സജീബ് വാർഡ് മെമ്പർ അക്ബർ പനച്ചിങ്കൽ, പഞ്ചായത്ത് സെക്രട്ടറി രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി രജീഷ്, CDS ചെയർപേഴ്സൺ കാർത്യായനി, ICDS സൂപ്പർവൈസർ, മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, എന്നിവർ പങ്കെടുത്തു അമ്പിളി കലാസമിതിയുടെ ഗാനവിരുന്നും JCI എടപ്പാൾ ഒരുക്കിയ സദ്യയും ഉണ്ടായിരുന്നു ശാസ്ത്രസാഹിത്യ പരിഷത്ത് ഉപഹാരം കുട്ടികൾക്ക് നൽകുകയും ചെയ്തു.