EDAPPAL

കൂടല്ലൂര്‍ സ്വദേശി സ്വലാഹുദ്ധീന്
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്

കൂടല്ലൂര്‍ സ്വദേശി സ്വലാഹുദ്ധീന്‍
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് അര്‍ഹനായി. 11 മിനിറ്റും 38 സെക്കൻഡും കൊണ്ട് മൊബൈൽ ഫോണിന്റെ പഴയ ടച്ച്‌സ്‌ക്രീൻ ഗ്ലാസ് മാറ്റി പുതിയത് സ്ഥാപിച്ചതിനാണ് സ്വലാഹുദ്ധീന്‍ ഈ റെക്കോര്‍ഡിന് അര്‍ഹനായത്. കൂടല്ലൂര്‍ ചോടത്ത് കുഴിയില്‍ സൈതലവി നഫീസ ദമ്പതികളുടെ ഇളയ മകനാണ് 34കാരനായ സലാഹുദ്ദീന്‍.
പത്ത് വര്‍ഷത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തക്കുന്ന സലാഹു അഞ്ച് വര്‍ഷം അബുദാബിയിലും, പിന്നീട് ബാഗ്ലൂര്‍, പഞ്ചാബ്,ചെന്നൈ എന്നിവിടെങ്ങളിലും ഇപ്പോള്‍ കോട്ടക്കല്‍ എടരിക്കോട് സുഹൃത്തിന്‍െറ മൊബൈല്‍ ഷോപ്പിലും വര്‍ക്ക് ചെയ്തു വരുന്നു. ഭാര്യ തസ്നിയ. ഷയാന്‍,ഫാത്തിമ്മ സഹ്റ എന്നിവര്‍ മക്കളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button