Local newsTHRITHALA
കൂടല്ലൂരിൽ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ
ആനക്കര പഞ്ചായത്തിലെ കൂടല്ലൂർ കൂട്ടക്കടവിൽ കഞ്ചാവുമായി യുവാവിനെ തൃത്താല പോലീസ് പിടികൂടി. കോട്ടപ്പാടം സ്വദേശി വിഷ്ണു (28) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കാലത്ത് 11:30 ക്കാണ് പോലീസ് പെട്രോളിങ്ങിനിടെ കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന വിഷ്ണുവിനെ പിടികൂടിയത്. ബീഡി രൂപത്തിലാണ് കഞ്ചാവ് ഉപയോഗിച്ചിരുന്നുത്. തൊണ്ടിമുതലുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതിക്കെതിരെ തൃത്താല പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 468 /2023 U/s 27 (b) NDPS ACT കേസ് രജിസ്റ്റർ ചെയ്തു.