വളാഞ്ചേരി: ഭർത്താവിനെയും രണ്ട് വയസ്സുള്ള കുട്ടിയെയും ഉപേക്ഷിച്ച് സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടിയ യുവതിയെയും കാമുകനെനും വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കാരോട് ആയിരം സ്വദേശി ജോണിയെയും (36) വളാഞ്ചേരി സ്വദേശിനിയായ യുവതിയെയുമാണ് വളാഞ്ചേരി എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുണ്ട്.
ഇയാൾ സ്ത്രീകളുമായി സൗഹൃദം നടിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുന്നത് പതിവാണെന്നും ഇത്തരത്തിൽ നിരവധി സ്ത്രീകളെ വഞ്ചിച്ചതായും അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.
ജോലിക്കുള്ള അഭിമുഖം ഉണ്ടെന്ന് പറഞ്ഞ് മാർച്ച് ഒമ്പതിനാണ് കാമുകനോടൊപ്പം യുവതി വീട്ടിൽനിന്ന് പോയത്. ഭർത്താവിന്റെ പരാതിയിൽ വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിക്കുകയും ഇരുവരെയും വ്യാഴാഴ്ച തിരുവനന്തപുരത്തുനിന്ന് പിടികൂടുകയുമായിരുന്നു.
കുറ്റിപ്പുറത്തുനിന്ന് ട്രെയിൻ മാർഗമാണ് പ്രതികൾ തിരുവനന്തപുരത്തേക്ക് പോയത്.
തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ സുധീർ, സിവിൽ പൊലീസ് ഓഫിസർമാരായ ഗിരീഷ്, പ്രദീപ്, ബിനി, രജിത എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
എടപ്പാള്‍: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുതൂർ കവപ്ര മാറത്ത് മനയിൽ കെ എം…
വടകര: പതിമൂന്ന് വയസുകാരനായ മകന് ഇന്നോവ കാർ ഓടിക്കാൻ നൽകിയതിന് പിതാവിനെതിരേ കേസെടുത്തു. ചെക‍്യാട് വേവം സ്വദേശി നൗഷാദിനെതിരേയാണ് (37)…
എടപ്പാൾ: ചന്ദ്രന് ജന്മ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.തലമുണ്ടക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ലക്ഷം വീട്ടിൽ…
കോട്ടയം : ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പാലായില്‍ നടന്ന…
ആലപ്പുഴ: കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപന നടത്തിയത് തെറ്റെന്ന് മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. കഞ്ചാവ്…
ആലപ്പുഴ: ഇരുതലമൂരി വില്‍ക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു.…