MALAPPURAM
കുവൈത്തിൽ മലപ്പുറം സ്വദേശി ലിഫ്റ്റിൽ കുടുങ്ങി മരിച്ചു

മലയാളി യുവാവ് കുവൈത്തിൽ ലിഫ്റ്റിൽ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മംഗഫ് ബ്ലോക്ക് നാലിൽ ബക്കാല ജീവനക്കാരനായ ഇദ്ദേഹം സാധനങ്ങൾ ഡെലിവറി ചെയ്യാൻ എത്തിയ കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു.
പിതാവ്: മുഹമ്മദ് കുട്ടി തെക്കെ വളപ്പിൽ മാതാവ്: ഉമ്മാച്ചു ഭാര്യ: ഖമറുന്നീസ മക്കൾ: ഷാമിൽ (9) ഷഹ്മ (4 ) ഷാദിൽ (3 മാസം) സഹോദരങ്ങൾ : റിയാസ് ബാബു, ലൈല, റംല, റഹിം.
