GULF

കുവൈത്തിലേക്ക് എല്ലാ രാജ്യത്ത് നിന്നുള്ളവര്‍ക്കും നാളെ മുതല്‍ നേരിട്ട് പ്രവേശിക്കാന്‍ അനുമതി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫെബ്രുവരി 21 മുതൽ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള യാത്രക്കാർക്കും നേരിട്ട് പ്രവേശിക്കാൻ വ്യോമയാന അധികൃതർ അനുമതി നൽകി. കൃത്യമായ വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. കോവിഡ് അപകടസാധ്യത ഉയർന്ന രാജ്യങ്ങളിൽനിന്നുള്ളവർ രണ്ടാഴ്ചയും അല്ലാത്തവർ ഒരാഴ്ചയും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ (ഹോട്ടൽ ക്വാറന്റീൻ) കഴിയണമെന്നതാണ് പുതിയ വ്യവസ്ഥ. ആരോഗ്യ പ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ, 18 വയസ്സിന് താഴെയുള്ള തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾ എന്നിവരെ ഈ വ്യവസ്ഥയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവർ ഒരാഴ്ച വീട്ടിൽ ക്വാറന്റീനിൽ കഴിയണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button