കുളത്തില്‍ വീണ ലോറി താഴ്ന്നു’ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ചങ്ങരംകുളം:ക്വോറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് സ്വകാര്യ വെക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു.അപകടത്തില്‍ പെട്ട വഹനത്തിന്റെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച കാലത്ത് 11 മണിയോടെ വളയംകുളം മാങ്കുളത്താണ് സംഭവം.സമീപത്തെ വീട്ടിലേക്ക് വീട് പണിക്ക് ആവശ്യമായ ക്വോറി വേസ്റ്റുമായി എത്തിയ ടിപ്പര്‍ ലോറിയാണ് റോഡരികിലുണ്ടായിരുന്ന ആഴമേറിയ കുളത്തിലേക്ക് വീണത്.കുളത്തിന്റെ സൈഡ് ഭിത്തിയും റോഡരികും ഇടിഞ്ഞതോടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി കുളത്തിലേക്ക് മറിയുകയായിരുന്നു.പൂര്‍ണ്ണമായും മുങ്ങി താഴ്ന്നു പോയ ലോറിയില്‍ നിന്ന് ഡോര്‍ തുറന്ന് പുറത്തേക്ക് വന്ന ഡ്രൈവര്‍ തലനാരിഴക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. 30 അടിയിലതികം താഴ്ചയുള്ള കുളത്തില്‍ വീണ ലോറി പൂര്‍ണ്ണമായും മുങ്ങിയ നിലയിലാണ്.കുളത്തില്‍ വീണ ലോറി കണ്ടെത്തി കരക്ക് കയറ്റാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.പിന്നീട് ക്രെയിനുംജെസിബിയും എത്തിച്ചാണ് ലോറി കരക്കെത്തിച്ചത്
