CHANGARAMKULAM

കുളങ്ങൾ നിറഞ്ഞു: ചിറകുളത്തിൽ നീന്തൽ പരിശീലനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വർധനവ്

ചങ്ങരംകുളം:വേനൽമഴയിൽ കുളങ്ങളും കായലുകളും നിറഞ്ഞ് തുടങ്ങിയതോടെ നിരവധിയാളുകളാണ് നീന്താനും നീന്തൽ പരിശീലത്തിനുമായി ചിറകുളത്തിൽ എത്തുന്നത്.ആലംകോട് ഗ്രാമപഞ്ചായത്തിലെചിയായാനൂരിൽ ജില്ലാപഞ്ചായത്ത് 40 ലക്ഷത്തിലതികം
രൂപ മുടക്കി നവീകരിച്ച ചിറകുളത്തിലാണ് നീണ്ടഇടവേളക്ക് ശേഷം ആളുകൾ എത്തി തുടങ്ങിയത്.പായൽ മൂടിക്കിടന്ന ചിറകുളത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിലതികമായി നീന്തൽപരിശീലനത്തിന് ആളുകൾ
എത്തിയിരുന്നുന്നില്ല.കഴിഞ്ഞ വർഷമാണ് മോഡേൺ ക്ളബ്ബ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് കുളം വൃത്തിയാക്കിയത്.വേനൽ മഴ തകർത്ത് പെയ്തതോടെ കുളം നിറഞ്ഞൊഴുകുകയും ചെയ്തു.വെള്ളം തെളിഞ്ഞതോടെ വിവിധ പ്രദേശങ്ങളിൽ നിന്നായി പ്രായ ഭേതമന്യ നൂറ് കണക്കിനാളുകളാണ് കുളത്തിൽ നീന്തുന്നതിനും നീന്തൽ പരിശീലനത്തിനുമായി എത്തുന്നത്.എന്നാൽ നീന്തൽ അറിയാത്ത കുട്ടികൾ
ഒറ്റക്ക് കുളത്തിൽ ഇറങ്ങുന്നത് ആശങ്ക പരത്തുന്നുണ്ട്.ഏതാനും ദിവസം മുമ്പാണ് ഇത്തരത്തിൽ മൂന്ന് കുട്ടികൾ കുളത്തിൽ അപകടത്തിൽ പെട്ടത്.സമീപത്ത് ഉണ്ടായിരുന്നവരുടെഅവസരോചിതമായ ഇടപെടലിൽ വലിയ ദുരന്തം ഒഴിവാക്കാനായി. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുളത്തിൽ നീന്തൽ പരിശീലനം ആരംഭിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാവണമെന്നും കൂടുതൽ ആളുകൾ നീന്തൽ പരിശീലനത്തിന് എത്തുന്ന സാഹചര്യത്തിൽ കുളത്തിന് സമീപത്ത് മതിയായ സുരക്ഷാ സംവിധാനം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button