MALAPPURAM
കുറ്റിപ്പുറത്ത് വീടിന്റെ പൂട്ടും വാതിലും തകർത്ത് മോഷണം.

കുറ്റിപ്പുറത്ത് വീടിന്റെ പൂട്ടും വാതിലും തകർത്ത് മോഷണം.കുറ്റിപ്പുറം പാലത്തിന് സമീപം പൊറ്റാര് അബ്ദുൽ റഹ്മാൻ എന്നവരുടെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.അബ്ദുൽ റഹ്മാനും കുടുംബവും വളാഞ്ചേരിയിലെ ഭാര്യവീട്ടിലേക്ക് വ്യാഴാഴ്ച വിരുന്നുപോയതായിരുന്നു.ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.വീടിന്റെ മുൻവശത്തെയും കിടപ്പുമുറികളുടെയും പുട്ടും വാതിലും തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. ലാപ്ടോപ് നഷ്ടപ്പെട്ടിട്ടുണ്ട്. കുറ്റിപ്പുറം പോലീസ് പരിശോധനടത്തി തുടർ നടപടികൾ സ്വീകരിച്ചു.
