MALAPPURAM
കുറ്റിപ്പുറത്ത് ലഹരിമരുന്നുമായി യുവാവ് പിടിയില്‍.
കുറ്റിപ്പുറം: മാരക ലഹരി വസ്തുവായ എം ഡി എം എ യുമായി യുവാവിനെ കുറ്റിപ്പുറം പോലീസ് പിടികൂടി. പുത്തനത്താണി പുന്നത്തല മൃതുവീട്ടില്‍ മുഹമ്മദ് ഷാഫി(35) ആണ് പിടിയിലായത്. കുറ്റിപ്പുറം തിരൂര്‍ റോഡ് പരിസരത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. മൂന്ന് ഗ്രാം എം ഡി എം എ യാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്. കുറ്റിപ്പുറം എസ് ഐ നിഖിലിന്റെ നേതൃത്വത്തില്‍ സിപി ഒമാരായ പ്രശാന്ത്,നിഷാദ് ,സുമേഷ്, അലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയേ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.