EDAPPAL
കുറ്റിപ്പുറത്ത് ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ


കുറ്റിപ്പുറം: വില്പനക്കായി കൊണ്ടു വന്ന മാരക മയക്കുമരുന്നായ ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് കുറ്റിപ്പുറം പോലീസിൻ്റെ പിടിയിലായി.
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫതേഹ്പൂർ സ്വദേശിയായ റൈഹാൻ അലി (30) ആണ് പിടിയിലായത്.
വളാഞ്ചേരി കാവുംപുറത്ത് താമസിക്കുന്ന ഇയാളിൽ നിന്നും 6 ഗ്രാം ബ്രൗൺഷുഗർ പിടിച്ചെടുത്തു. അടിവസ്ത്രത്തിൽ അമ്പതോളം ചെറിയ കുപ്പിയിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു. ഒരു കുപ്പി ക്ക് 15000 രൂപയോളമാണ് ഈടാക്കിയിരുന്നത്.
കഴിഞ്ഞ ആഴ്ച വളാഞ്ചേരി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ ബ്രൗൺ ഷുഗർ കഞ്ചാവ് എന്നിവയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്
