Local newsPERUMPADAPP
കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ പെരുമ്പടപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രവര്ത്തകന് പരിക്ക്

പെരുമ്പടപ്പ് ആന്ദൂരയിൽ പള്ളിക്ക് പടിഞ്ഞാറു വശം കല്ലറ പാടത്തും പരിസരപ്രദേശത്തെ വീട്ടുകാർക്കും സ്ഥിരം തലവേദനയായി മാറിയ ഒരു കൂട്ടം കഞ്ചാവിന് അടിമകളായ പ്രദേശത്തെ ചെറുപ്പക്കാരുടെ വഴി വിട്ട ചെയ്തികളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ യൂത്ത് വിംഗ് പ്രവർത്തകനായ റൗഫ് പെരുമ്പടപിന് പരിക്കേറ്റത്.
മാതൃകാ പരമായ പ്രവർത്തനം നടത്തിയ റൗഫിനെ അഭിനന്ദിക്കുകയും അതോടപ്പം അക്രമകാരികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പെരുമ്പടപ്പ് യൂത്ത് വിംഗ് ആവശ്യപ്പെട്ടു.














