KUTTIPPURAMLocal news
കുറ്റിപ്പുറം ഹൈവേ ജംഗ്ഷനില്‍ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് അപകടം
കുറ്റിപ്പുറം ഹൈവേ ജംഗ്ഷനില്‍ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് അപകടം. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു.ആർക്കും പരിക്കില്ല. ദേശീയ പാത നിർമ്മാണത്തിനായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ഇത്തരം ഡിവൈഡറിൽ റിഫ്ലക്ടറുകൾ ഇല്ലാത്തതിനാൽ അപകട സാധ്യത കൂടുതലാണെന്നാണ് പരാതി.