KUTTIPPURAMLocal news

കുറ്റിപ്പുറം ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം ഒക്ടോബർ പതിനാലാം തിയ്യതി മുതൽ തുടങ്ങും

ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം ഓക്ടോബർ പതിനാലാം തിയ്യതി മുതൽ ഇരുപത്തിമൂന്നാം തിയ്യതി വരെ നടത്തുമെന്ന് കമ്മിറ്റി ദേവീഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യജ്ഞാചാര്യൻ ബ്രഹ്മശ്രീ.ഡോ. കെ ഉണ്ണികൃഷ്ണൻ നമ്പൂതിരി
ദേവീഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തും. സഹാചാര്യൻമാരായി ബ്രഹ്മശ്രീ. ചെമ്മങ്ങാട് ശ്രീഹരി ഭട്ടതിരിപ്പാട്, ബ്രഹ്മശ്രീ. അത്രശ്ശേരി മരളീധരൻ നമ്പൂതിരി എന്നിവരും പങ്കെടുക്കും. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാഭഗവതി സേവ,സമൂഹ ലളിത സഹസ്രനാമ പാരായണം,ധന്യന്തരി ഹോമം, സർവ്വൈശ്വര്യ പൂജയും ഒക്ടോബർ 19 തിയ്യതി രാത്രി 7 മണിക്ക് ആചാരപ്രഭവോ ധർമ്മ:ആചാര അനുഷ്ഠാനങ്ങൾ പാലിക്കാം എന്ന വിഷയത്തിൽ രാജേഷ് നാദാപുരം മുഖ്യപ്രഭാഷണം നടത്തും.

ഒക്ടോബർ ഇരുപതാം തീയതി നവഗ്രഹ ഹോമം,സരസ്വതി സൂക്തസമൂഹാർച്ചന.
ഒൿടോബർ 21 തീയതി വൈകുന്നേരം 7 മണിക്ക് ഹൈന്ദവ പുനരുജ്ജീവനത്തിൽ
ക്ഷേത്രങ്ങൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ കാ ഭാ.സുരേന്ദ്രൻ
പ്രഭാഷണം നടത്തും.

ഒക്ടോബർ 22 തീയതി രണ്ടു വയസ്സു മുതൽ 10 വയസ്സ് വരെ പ്രായമുള്ള ബാലികമാർക്ക് പങ്കെടുക്കാൻ വേണ്ടി കുമാരി പൂജയും ഒൿടോബർ 23ആം തീയതി
നവാഹയജ്ഞ സമാപനവും പ്രസാദ ഊട്ടും ഉണ്ടായിരിക്കുമെന്നും ജാതി,മത,ഭേദമന്യേ എല്ലാവർക്കും പങ്കെടുക്കണമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുറ്റിപ്പുറത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വി വി രാജേന്ദ്രൻ, എസ് വി മണികണ്ഠൻ, ടി മണികണ്ഠൻ,അരവിന്ദ് വിശ്വനാഥൻ,കെ വി ശ്രീശൻ, സുനിൽ പുറയത്ത്, ജയപ്രകാശ്, ഇ ശശിധരൻ, പ്രഭീഷ് എന്നിവർപങ്കെടുത്തു സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button