കുറ്റിപ്പുറം രാങ്ങാട്ടൂരിൽ നൂറോളം കുടുംബങ്ങളുടെ വഴി അടക്കാനുള്ള റെയിൽവേ നീക്കം.. പ്രതിഷേധവുമായി സി.പി.ഐ (എം).. കുറ്റിപ്പുറം പഞ്ചായത്തിനും മിട്ടാട്ടമില്ല…

കുറ്റിപ്പുറം: കുറ്റിപ്പുറം രാങ്ങാട്ടൂർ കമ്പനിപ്പടിയിലെ നൂറോളം കുടുംബങ്ങളുടെ വഴി അടക്കാനുള്ള റയിൽവേ നീക്കത്തിൽ പ്രതിഷേധിച്ച് സി പി ഐ എം നേതൃത്വത്തിൽ പ്രദേശം സന്ദർശിച്ചു.
സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും SFI അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.പി സക്കറിയ, കെ.പി ശങ്കരൻ, ഏരിയാ സെക്രട്ടറി വി.കെ രാജീവ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ വി.കെ രാജേന്ദ്രൻ, കെ.എ സക്കീർ എന്നിവരാണ് കുനമ്പാടം പ്രദേശം സന്ദർശിച്ച് ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാങ്ങളും ചർച്ച ചെയ്തത്. 30 എസ്.സി കുടുംബങ്ങളടക്കം താമസിക്കുന്ന പ്രദേശത്തേക്കുള്ള വഴിയാണ് രാങ്ങാട്ടൂർ കമ്പനിപ്പടിയിൽ റയിൽവേ പൂർണ്ണമായും അടക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കുറ്റിപ്പുറം പഞ്ചായത്തിൽ ഇരുപത്തിമൂന്നാം വാർഡിൽ ഒറ്റപ്പെട്ടുകിടക്കുന്ന കുനമ്പാടം പ്രദേശത്തുകാർക്ക് വാഹനങ്ങൾ എത്തുന്നതിന് മറ്റൊരു വഴിയൊരുക്കുന്നതിന് പഞ്ചായത്തും ഇതുവരെ തയ്യാറായിട്ടില്ല. ബദൽ മാർഗം ഒരുക്കാൻ റയിൽവേ തയ്യാറാകണമെന്നും പഞ്ചായത്ത് മൗനം വെടിയണമെന്നും നേതാക്കൾ പറഞ്ഞു.
