EDAPPAL
കുറ്റിപ്പുറം രാങ്ങാട്ടൂരിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
![](https://edappalnews.com/wp-content/uploads/2025/01/2489528-kottakkal-accident-987987.webp)
കുറ്റിപ്പുറം: കുറ്റിപ്പുറം രാങ്ങാട്ടൂരിൽ പിക്കപ്പ് ഓട്ടോയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ചങ്ങരംകുളം മൂക്കുതല സ്വദേശി അപ്പുകുട്ടൻ നായരെ ആദ്യം കൊടക്കല്ലിലെയും തുടർന്ന് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് ആറേ മുക്കാലോടെയാണ് സംഭവം. തിരൂർ ഭാഗത്തേക്ക് ടൈലുമായി പോവുകയായിരുന്ന പിയാജിയോ ആപെ പിക്കപ് ഓട്ടോയിൽ കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന കാറ് ഇടിക്കുകയായിരുന്നു. കാർ പെട്ടെന്ന് വെട്ടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ക്യാബിൻ പൂർണ്ണമായും തകർന്ന ഓട്ടോയിൽ നിന്ന് ഏറെ പണിപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്
![](http://edappalnews.com/wp-content/uploads/2025/01/logo.png)