EDAPPAL
കുറ്റിപ്പുറം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികളിൽ ഒരാൾ ഒഴുക്കിൽ പെട്ട് മരണപ്പെട്ടു; മൂന്ന് പേരെ രക്ഷപ്പെടുത്തി
കുറ്റിപ്പുറം: കുറ്റിപ്പുറം സ്വദേശി പള്ളിയാലിൽ വാപ്പുട്ടി മകൻ നിയാസ് ആണ് മരണപ്പെട്ടത്.കുറ്റിപ്പുറം പാലത്തിന് സമീപം കുളിക്കാനിറങ്ങിയ നിയാസും മൂന്നു കൂട്ടുകാരും ഒഴുക്കിൽ പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ മൂന്നുപേരെ രക്ഷപ്പെടുത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് നിയാസിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുറ്റിപ്പുറം ഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.