EDAPPALLocal news

കുറ്റിപ്പുറം പാലത്തിൽ നിന്നും അജ്ഞാതന്‍ പുഴയില്‍ ചാടി തിരച്ചില്‍ തുടരുന്നു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തില്‍ നിന്ന് കഴിഞ്ഞ ദിവസം താഴേക്ക് ചാടിയ ആള്‍ക്കുവേണ്ടിയുളള തിരച്ചില്‍ ഇന്ന് പുനരാരംഭിച്ചു. ഇന്നലെ രാത്രിയാണ് മിനി പമ്പയുടെ ഭാഗത്ത് ഭാരതപ്പുഴയിലേക്ക് ഒരാള്‍ ചാടുന്നത് ലൈഫ് ഗാര്‍ഡ് കണ്ടത്. ചാടിയ ആളെക്കുറിച്ച് വ്യക്തമായ വിവരമില്ല. ഇന്നലെ രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും മഴയും ഒഴുക്കും കൂടുതലായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. ഇന്ന് രാവിലെ അഗ്നി ശമന സേനയും ലൈഫ് ഗാര്‍ഡും പോലിസും ചേര്‍ന്ന് വീണ്ടും തിരച്ചില്‍ ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button