KUTTIPPURAMLocal news
കുറ്റിപ്പുറം പാലം : തൂണുകളുടെ വശങ്ങളിലെ മണ്ണ് നീക്കിത്തുടങ്ങി
![](https://edappalnews.com/wp-content/uploads/2023/06/95b767f1-ae20-4868-8655-a45accf6d384.jpg)
![](https://edappalnews.com/wp-content/uploads/2023/06/download-9-3-1024x1024.jpg)
കുറ്റിപ്പുറം :ഭാരതപ്പുഴയിൽ കുറ്റിപ്പുറം പുതിയ പാലത്തിനു താഴെ ജലമൊഴുക്ക് സുഗമമാക്കാനായി തൂണുകളുടെ വശങ്ങളിലെ മണ്ണ് നീക്കിത്തുടങ്ങി. മഴക്കാലമായതോടെ പുഴയിൽ ജലമൊഴുക്ക് വർധിക്കാൻ സാധ്യതയുള്ളതിനാലാണ് മല്ലൂർക്കടവിന് സമീപം പില്ലർ നിർമാണത്തിനായി നികത്തിയ മണ്ണ് നീക്കംചെയ്യുന്നത്.
പാലത്തിന്റെ അവസാനതൂണുകളുടെ നിർമാണം നടന്നത് മല്ലൂർക്കടവ് ഭാഗത്താണ്. പുഴയിലെ പ്രധാന നീരൊഴുക്ക് മല്ലൂർക്കടവ് ഭാഗത്തു കൂടിയാണ്. ഈ നീരൊഴുക്കിന്റെ ഗതി കിഴക്കു ഭാഗത്തേക്ക് മാറ്റിയ ശേഷമാണ് മല്ലൂർക്കടവിലെ തൂണുകളുടെ നിർമാണം ആരംഭിച്ചത്. ഇവയുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. പാലത്തിന്റെ വശങ്ങളിൽ കൂറ്റൻ ബീമുകൾ സ്ഥാപിക്കുന്നതും പ്രധാന സ്ളാബിെന്റയും നടപ്പാതകളുടെയും നിർമാണവുമാണ് ഇപ്പോൾ നടന്നുവരുന്നത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)