KUTTIPPURAM
കുറ്റിപ്പുറം പാണ്ടികശാലയിൽ ലോറികൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരുക്ക്

കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാണ്ടികശാലയിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരുക്ക്. കോഴിക്കോട് കൊടുവള്ളി സ്വദേശി ഫാസിലിനെ പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം. തകരാർ മൂലം ദേശീയപാതയുടെ ഒരുവശത്തായി എറണാകുളത്തെക്ക് ഓക്സിജൻ സിലിണ്ടറുകളുമായി പോവുകയായിരുന്ന ട്രക്ക് നിറുത്തിയിട്ടിരുന്നു. ഇതിന്റെ പിറകിൽ ഭക്ഷ്യ ധാന്യം വിതരണം നടത്തുന്ന കമ്പനിയുടെ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്കിൽ നിന്നും സിലിണ്ടറുകൾ റോഡിലേക്ക് ചിന്നിചിതറി വീണു. ഇതേ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസം നേരിട്ടു.
