കുറ്റിപ്പുറം പഞ്ചായത്തിലെ ചെല്ലൂരിൽ മാലിന്യ പ്ലാന്റ് നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽ.എ
കോട്ടക്കൽ: കുറ്റിപ്പുറം പഞ്ചായത്തിലെ ചെല്ലൂരിൽ മാലിന്യ പ്ലാന്റ് നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽ.എ. ഈ വിഷയം നിയമസഭയിൽ സബ്മിഷനായി അവതരിപ്പിക്കുകയായിരുന്നു എം.എൽ. എ.
മാലിന്യപ്ലാന്റ് സ്ഥാപിതമാകുന്നതോടെ ചെല്ലൂരിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾ നേരിടുന്ന ഭീഷണിയെക്കുറിച്ചും അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും എം.എൽ.എ സബ്മിഷനിൽ ഉന്നയിച്ചു. ചെല്ലൂർ പ്രദേശത്തെ ഏക്കറുകളോളം വരുന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് ടേബിൾടോപ്പ് മാതൃകയിലാണ്. ഈ സ്ഥലത്ത് മാലിന്യ പ്ലാന്റ് വരുന്നതോടെ പ്രദേശത്തിന്റെ താഴ്ഭാഗങ്ങളിലുള്ള എല്ലാ സ്ഥലങ്ങളിലേയും കുടിവെള്ള സ്രോതസ്സടക്കം മലിനമാകുമെന്ന ഭീഷണിയാണുള്ളത്. ജനങ്ങളുമായും പഞ്ചായത്തുമായും കൂടിയാലോചനകൾ നടത്തി അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് വേണ്ടിയിരുന്നത്. ഇത്തരം പദ്ധതികളിൽ ഗവൺമെന്റ് നിലപാട് പാവപ്പെട്ടവരുടെ എതിർപ്പ് ക്ഷണിച്ച് വരുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.