EDAPPALLocal news

കുറ്റിപ്പുറം നഗരവികസനം; ആദ്യകടമ്പ കടന്നു സർവേ ജോലികൾ പൂർത്തിയായി

എടപ്പാൾ: നഗര വികസനത്തിന്റെ ആദ്യപടിയായുള്ള സർവേ നടപടികൾ പൂർത്തിയായി. കുറ്റിപ്പുറം ബസ് സ്റ്റാൻഡ് വികസനത്തിനും നഗരം മോടി കൂട്ടുന്ന പദ്ധതിക്കും ആവശ്യമായ ഭൂമിയുടെ അതിർത്തി നിർണയിക്കുന്നിതിനുള്ള റവന്യു വിഭാഗത്തിന്റെ സർവേയാണ് ഇന്നലെ പൂർത്തിയായത്. സർവേ റിപ്പോർട്ട് പ്രകാരം പദ്ധതിയുടെ ഡിപിആർ തയാറാക്കും. ഊരാളുങ്കൽ സൊസൈറ്റിയാണ് കുറ്റിപ്പുറം നഗരവികസനത്തിന്റെ ഡിപിആർ തയാറാക്കി നൽകുന്നത്.

ആധുനിക രീതിയിൽ നിർമിക്കുന്ന ബസ് സ്റ്റാൻഡിനും നഗര വികസനത്തിനുമായി 3 കോടി രൂപയാണ് പഞ്ചായത്ത് ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. പഞ്ചായത്ത് ഫണ്ടിനു പുറമേ വിവിധ ഏജൻസികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. കുറ്റിപ്പുറം നഗരത്തിലേക്കുള്ള പ്രവേശന കവാടവും പ്രധാന റോഡിന് ഇരുവശത്തുമായി പേ പാർക്കിങ് സംവിധാനവും ഉദ്യാനവും അടങ്ങുന്നതാണ് പദ്ധതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button