KUTTIPPURAMLocal news

കുറ്റിപ്പുറം ടൗണിലെ നാല് ബങ്കുകൾ പൊലീസ് സഹായത്തോടെ ഒഴിപ്പിച്ചു

കാലാവധി കഴിഞ്ഞിട്ടും ഒഴിയാൻ വിസമ്മതിച്ച കുറ്റിപ്പുറം ടൗണിലെ ബാങ്കുകൾ പോലീസ് സഹായത്തോടെ ഒഴിപ്പിച്ചു. മാർച്ച് 31ന് കാലാവധി തീർന്നിട്ടും ഒഴിയാൻ വിസമ്മതിച്ച നാലെണ്ണമാണ് ഒഴിപ്പിച്ചത്. ആകെ 40 ഓളം ബങ്കുകളാണ് ഉള്ളത്. എല്ലാം ലേലം ചെയ്തെങ്കിലും 20 പേർ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിച്ചു. പതിനഞ്ചോളം പേർ ഒഴിഞ്ഞു. ബാക്കി നാല് പേരാണ് ഒഴിയാൻ വിസമ്മതിച്ചു നിന്നിരുന്നത്. നാലു തവണ പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും ഉടമകൾ ഒഴിയാൻ തയ്യാറായില്ല. തുടർന്നാണ് ബുധനാഴ്ച വൈകിട്ട് പഞ്ചായത്ത് സെക്രട്ടറി നജീബിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി കടകൾ പൂട്ടിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button