KUTTIPPURAM

കുറ്റിപ്പുറം ചെല്ലൂര്‍ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം സമാപിച്ചു

കുറ്റിപ്പുറം : ചെല്ലൂര്‍ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷത്തിന് സമാപനം. സമാപന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി വിജയകൃഷ്ണന്‍ കാര്‍മ്മികത്വം വഹിച്ചു.ഭഗവതിയുടെ ദാരുബിംബത്തില്‍ ചാന്താടാനുള്ള ചാന്ത് തന്ത്രിയുടെ കാര്‍മ്മി കത്വത്തില്‍ മേല്‍ശാന്തി പറക്കുന്നത്ത് കൃഷ്ണനും മോഹനനും എഴുന്നള്ളിച്ച് കൊണ്ടു വരികയും, തുടര്‍ന്ന് കണ്ണേങ്കാവ് അപ്പുമാരാരുടെ നേതൃത്വത്തില്‍ തായമ്പകയും, ഉച്ചയ്ക്ക് പ്രസാദ ഊട്ടും നടന്നു. ചാന്ത് എഴുന്നള്ളിപ്പിന് വിജയകൃഷ്ണന്‍ ശാന്തി,മേശാന്തി കൃഷ്ണന്‍ പറക്കുന്നത്, കീശാന്തി മോഹന്‍ പറക്കുന്നത് എന്നിവര്‍ നേതൃത്വം നല്‍കി.പ്രത്യേക ചടങ്ങുകള്‍ നടക്കുന്ന സമാപന ദിവസം എല്ലാ മുട്ടറുക്കല്‍ വഴിപാടിനങ്ങള്‍ക്കും നിന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ശാന്തിമാരായ രജീവ്, രാഘവന്‍, സുനില്‍, പ്രതാപന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി. ക്ഷേത്ര മാനേജിങ് ട്രസ്റ്റി കെ.ആര്‍ ജനാര്‍ദ്ദന മേനോന്‍, ബാലകൃഷ്ണന്‍, ദേവാനന്ദന്‍, മുരളീധരന്‍, പ്രകാശ്, ശ്രീകാന്ത്, അര്‍ജുന്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്കും നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button