EDAPPALKOLOLAMBALocal news
കുറ്റിപ്പുറം കെൽട്രോൺ കടവിൽ കുളിക്കാനിറങ്ങിയ എടപ്പാള്‍ കോലളമ്പ് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

എടപ്പാള്‍:കുറ്റിപ്പുറം കെൽട്രോൺ കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോലൊളമ്പ് വൈദ്യർമൂല സ്വദേശി ശുഹൈബ് (20)ആണ് മരിച്ചത്.സുഹൃത്തുകളായ നാലുപേരേടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഷുഹൈബിനെ കരക്കെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
