KERALA

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ, മദ്യശാലകളും ബാറുകളും തുറക്കില്ല

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം.ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം നടക്കും.

ലഹരി വിരുദ്ധ ദിന ബോധവത്കരണത്തിന്‍റെ ഭാഗമായി കേരളത്തിൽ ഇന്ന് സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോര്‍പ്പറേഷന്‍റെയോ കണ്‍സ്യൂമര്‍ ഫെഡിന്‍റെയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകളും ഇന്ന് അടഞ്ഞുകിടക്കും. ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ ദിവസം മദ്യഷോപ്പുകൾക്ക് അവധി നൽകിയത്.

ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണെന്ന ബോധ്യത്തിൽ നിന്നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിലും കേരളത്തിലും വിവിധ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ ദിന പരിപാടി സംഘടിപ്പിക്കും.മയക്ക്‌ മരുന്നുകളെ കുറിച്ചുള്ള വസ്തുതകൾ പങ്കിടുക, ജീവൻ രക്ഷിക്കുക എന്നതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം പ്രധനമായും പങ്കുവയ്ക്കുന്ന സന്ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button