MALAPPURAM

കുറ്റിപ്പുറം ആതവനാട് കാവുങ്ങലിൽ വീടിന് തീപിടിച്ചു

കുറ്റിപ്പുറം:ആതവനാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡ് മക്കരയിൽ വീടിനു തീ പിടിച്ചു. വെട്ടിക്കാട് ചെറുവാരത്തോടി മുഹമ്മദിന്റെ മകൻ സഹീർന്റെ വിടിനാണ് തീ പിടിച്ചത്.സഹീറും കുടുംബവും
പുറത്തുപോയ സമയത്താണ് വീടിന് തീപിടിച്ചത്.പുക ഉയരുന്നത് കണ്ടു നാട്ടുകാർ ഓടി കൂടുകയും തിരൂർ ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും തുടർന്ന് നാട്ടുകാരും അഗ്നിശമനസേനയും വളാഞ്ചേരി പോലീസും ചേർന്ന് തീ അണച്ചു.

ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ്നിഗമനം.വീട്ടുകാർ സ്ഥലത്ത് ഇല്ലാത്തത് കൊണ്ട് ഒരു വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആസാദ് കെ ടി, ആതവനാട്

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാസിർ കെപി, മുൻ വാർഡ് മെമ്പർ ഫൈസൽ കെ ടി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.സഹീറും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിൽ ഉള്ളത്. സഹീർ സ്വകാര്യ ബസ് ജീവനക്കാരനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button