കുറ്റിപ്പുറംകെഎംസിടി ലോ കോളേജിലേക്ക് എസ്‌എഫ്ഐ നടത്തിയ പ്രധിഷേധ മാർച്ചിൽ സംഘർഷം


കുറ്റിപ്പുറം: സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ സസ്പെൻസ് ചെയ്ത കുറ്റിപ്പുറം കെഎംസിടി ലോ കോളേജിലേക്ക് എസ്‌എഫ്ഐ വളാഞ്ചേരി ഏരിയാ കമ്മിറ്റി നടത്തിയ പ്രധിഷേധ മാർച്ചിൽ സംഘർഷം. സർവ്വകലാശാല കാവിവൽക്കരണത്തിനെതിരെ നടത്തിയ പഠിപ്പ് മുടക്ക് സമരത്തിൽ പങ്കെടുത്തതിനാണ് ലോ കോളേജിൽ 40 വിദ്യാർത്ഥികളെ സസ്പെൻസ് ചെയ്തത്. 15 വിദ്യാർത്ഥികൾക്കെതിരെ അന്യായമായി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പ്രധിഷേധ മാർച്ച് കോളേജ് കവാടത്തിൽ പൊലീസ് തടഞ്ഞു. എസ്‌എഫ്ഐ ജില്ലാ സെക്രട്ടറി എൻ ആദിൽ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ നിയാസ് അധ്യക്ഷനായി. സമരത്തെ തുടർന്ന് തിരുർ ഡിവൈഎസ്‌പി സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. കോളേജ് മാനേജ്‍മെന്റ്മായി ശനിയാഴ്ച രാവിലെ ചർച്ച നടത്താം എന്ന് എസ്‌എഫ്ഐ നേതാക്കൾക്ക് ഡിവൈഎസ്‌പി ഉറപ്പ് നൽകി. സംസ്ഥാന കമ്മിറ്റി അംഗം എം സുജിൻ, ജില്ലാ പ്രസിഡന്റ് ശിഹാബ്, യൂണിറ്റ് സെക്രട്ടറി ഷഫീഖ് റഹ്മാൻ എന്നിവർ സംസാരിച്ചു.
